യുവ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രോഗാവസ്ഥയാണ് അമിതരക്തസമ്മർദ്ദം. മാനസിക പിരിമുറുക്കം, പൊണ്ണത്തടി, തെറ്റായ ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവ ഇതിനു കാരണവുമാകുന്നു. വേണ്ട മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഹൃദയാഘാതം, വിട്ടുമാറാത്ത വൃക്കരോഗം, സ്ട്രോക്ക്, ഹൃദയസ്തംഭനം മുതലായവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ലോക ഹൈപ്പർടെൻഷൻ ദിനത്തിൽ, അമിതരക്തസമ്മർദ്ദം, കാരണങ്ങൾ, പ്രതിരോധം എന്നിവയെക്കുറിച്ച് കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ ജാബിർ എം പി സംസാരിക്കുന്നു.