സ്‌ട്രോക്കും കൊറോണയും, വേണം വലിയ കരുതല്‍......

Aster_Blog_World_Stroke_Day
Posted on : Jan 06, 2021

Share

പതിവിൽ നിന്ന് വിഭിന്നമായി ഗുരുതരമായ ഒരു പ്രതിസന്ധിയുടെ മുൻപിൽ ലോകമാകെ പകച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ സ്ട്രോക്ക് ദിനം കടന്ന് വരുന്നത്. കോവിഡ് രോഗം സ്ട്രോക്കിന് കാരണമാകുമോ? സ്ട്രോക്ക് ബാധിതരെ കോവിഡ് എളുപ്പത്തിൽ അക്രമിക്കാനുള്ള സാധ്യതയുണ്ടോ എന്നെല്ലാമുള്ള ആശങ്കകൾ വ്യാപകമാണ്. ഈ വിഷയങ്ങളെ അധികരിച്ച് ലോകമാകമാനം നിരവധിയായ ചർച്ചകളും ഗവേഷണങ്ങളും നിലവിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എങ്കിലും പൊതുവായ ചില കാര്യങ്ങളിൽ
വ്യക്തമായ നിഗമനങ്ങൾ വന്ന് കഴിഞ്ഞിരിക്കുന്നു. ഇത്തരം വിഷയങ്ങളെക്കുറിച്ച് കൃത്യമായ ധാരണഉണ്ടായിരിക്കുന്നത് ഈ സവിശേഷമായ സാഹചര്യത്തിൽ കൂടുതൽ ഗുണം ചെയ്യും.

കൊറോണ വൈറസ് ബ്രെയിൻ സ്ട്രോക്കിന് കാരണമാകുമോ? അതെ, കോവിഡ് രോഗികളിൽ നടത്തിയ വിവിധ പഠനങ്ങളിൽ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. 0.9 മുതൽ 23 ശതമാനം വരെയാണ് കോവിഡ് ബാധിച്ചവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത കണക്കാക്കുന്നത്. രണ്ട് തരത്തിലാണ് ഇത് കാണപ്പെടുന്നത്.
ഒന്നാമതായി തുടക്കത്തിൽ കോവിഡ് 19 ന്റെ ലക്ഷണങ്ങൾ കാണിക്കുകയും പിന്നീട് സ്ട്രോക്കിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നതാണ്. രണ്ടാമത്തെ ലക്ഷണത്തിൽ ആദ്യം ആദ്യം സ്ട്രോക്ക് സംഭവിക്കുകയും പിന്നീട് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. രണ്ട് സൗഹചര്യങ്ങളും ഗൗരവതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നവയാണ്.
ഏത് തരം സ്ട്രോക്ക് ആണ് പ്രധാനമായും കോവിഡ് 19 രോഗികളിൽ കാണപ്പെടുന്നത്? മൂന്ന് തരത്തിലുള്ള സ്ട്രോക്കുകളാണ് പ്രധാനമായും കോവിഡ് 19 രോഗബാധിതരിൽ കാണപ്പെടുന്നത്. ഇതിൽ ആദ്യത്തേത് ഹെമോറേജിക് സ്ട്രോക്ക് ആണ്. ഇതിൽ തലച്ചോറിലെ രക്തക്കുഴലുകളിൽ വിള്ളലുകൾ സംഭവിച്ച് രക്തം തലച്ചോറിൽ ശേഖരിക്കപ്പെടുകയും സ്ട്രോക്കാണ് മൂന്നാമതായി പൊതുവെ കാണപ്പെടുന്നത്. ഞരമ്പുകളിൽ തടസ്സമുണ്ടാകുന്നതിനെ തുടർന്ന് തലച്ചോറിന് തകരാർ സംഭവിച്ചുണ്ടാകുന്നതാണ് ഇത്.

കോവിഡ് 19 രോഗികളിൽ സ്ട്രോക്കിനുള്ള കാരണം എന്തെല്ലാമാണ്?
കോവിഡ് 19 ബാധിതരിൽ രക്തം കട്ടപിടിക്കാനോ, പശിമയുള്ളതാകാനോ സാധ്യതയുള്ള പ്രോത്രോംബോട്ടിക് (Prothrombotic) എന്ന അവസ്ഥ കാണപ്പെടുന്നുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം
തടസ്സപ്പെടാനിടയാക്കും. തന്മൂലം തലച്ചോറിന്റെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും സ്ട്രോക്കിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
കോവിഡ് ബാധിതരിലെ സ്ട്രോക്കും സാധാരണ സ്ട്രോക്കും തമ്മിൽ വ്യത്യാസമുണ്ടോ?
സാധാരണ സ്ട്രോക്കിൽ രോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ടത് പ്രമേഹം, രക്താതിസമ്മർദ്ദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, ജീവിതശൈലിയിലെ പ്രത്യേകതകൾ മുതലായവയാണ്. എന്നാൽ ഈ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരിലും കോവിഡ് 19 ന്റെ ഭാഗമായി സ്ട്രോക്ക് സംഭവിക്കുന്നു എന്നതാണ് പ്രത്യേകത. നേരത്തെയുണ്ടായിരുന്ന ഇൻഫ്ളുവൻസ, ഹെർപ്സ് മുതലായ പകർച്ച വ്യാധികളുടെ കാലഘട്ടത്തിലും ഈ സവിശേഷമായ സാഹചര്യമുണ്ടായിരുന്നു. മുതിർന്നവരിൽ മാത്രമാണോ കോവിഡ് 19 മൂലമുള്ള സ്ട്രോക്ക് ഉണ്ടാവുക? കണക്കുകൾ പ്രകാരം കൂടുതലായി കാണപ്പെടുന്നത് മുതിർന്നവരിലാണെങ്കിലും നാൽപ്പത് വയസ്സിന് താഴെ പ്രായമുള്ളവരിലും കോവിഡ് 19 മൂലമുള്ള സ്ട്രോക്ക് രേഖ്പപെടുത്തപ്പെട്ടിട്ടുണ്ട്. അതായത് സ്ട്രോക്കിന്റെ ഭീഷണിയിൽ നിന്നും സുരക്ഷിതരായിരിക്കുവാൻ പ്രായം മാനദണ്ഡമല്ല എന്നർത്ഥം മാത്രമല്ല യുവാക്കളിലുണ്ടാകുന്ന സ്ട്രോക്ക് കൂടുതൽ മാരകമായിത്തീരുന്നതായും ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
സ്ട്രോക്ക് ഉണ്ടോ എന്ന് എങ്ങിനെ തിരിച്ചറിയാം?
സാധാരണയുള്ള സ്ട്രോക്ക് ലക്ഷണങ്ങൾ തന്നെയാണ് ഇവിടെയും പരിഗണിക്കപ്പെടുന്നത്. ഇംഗ്ലീഷിലെ FAST എന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണിത്. F (Face-മുഖത്തിനുള്ള ബലഹീനത), A (Arm- കൈകൾക്കുള്ള ബലക്ഷയം), S (Speech Problem-സംസാരത്തിലെ ബുദ്ധിമുട്ടുകൾ), T (Time-സമയത്തിന്റെ പ്രാധാന്യം) എന്നിവയാണിത്. ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ആദ്യത്തെ ഒരു മണിക്കൂർ നിർണ്ണായകമാണ്. ആദ്യ 4 മണിക്കൂറിനുള്ളിൽ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ നിർബന്ധമായും എത്തിക്കണം.
കോവിഡ് 19 രോഗികൾ എന്തുകൊണ്ട് കൂടുതൽ ജാഗരൂഗരായിരിക്കണം?
വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണ് മുന്നിലുള്ളത്. കൊറോണ ബാധിതരുടെ എണ്ണം നിയന്ത്രണമില്ലാതെ വർദ്ധിച്ച് വരുന്നു. പല ആശുപത്രികളും കോവിഡ് സെന്ററുകളായതിനാൽ സ്ട്രോക്ക് പോലുള്ള ചികിത്സാ ലഭ്യതയ്ക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഐ. സി. യു കളും മറ്റും നിറഞ്ഞിരിക്കുന്ന സാഹചര്യവും ശ്രദ്ധേയമാണ്. ഈ അവസ്ഥയിൽ വേഗത്തിലുള്ള ചികിത്സാ ലഭ്യത ഉറപ്പ് വരുത്തൽ സാധാരണ സാഹചര്യത്തെ അപേക്ഷിച്ച് ദുഷ്കരമാണ് അതുകൊണ്ട് തന്നെ അതിവേഗത്തിൽ ചികിത്സ ലഭ്യമാകണമെങ്കിൽ രോഗത്തിന്റെ സാന്നിദ്ധ്യം വേഗം തന്നെ തിരിച്ചറിയാണം.
സ്ട്രോക്കിലേക്ക് നയിക്കുന്ന പൊതുവായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവർക്കും സ്ട്രോക്ക് ബാധിക്കാനിടയുള്ളതിനാൽ ഇത്തരക്കാർ കോവിഡ് കാലത്ത് സ്ട്രോക്കിനെ കുറിച് ബോധവാന്മാരായിരിക്കേണ്ടത് നിർബന്ധമാണ്.

നിലവിൽ സ്ട്രോക്ക് ബാധിതരായ രോഗികൾ കോവിഡ് 19 കാലത്ത് മറ്റൊരു സ്ട്രോക്ക് ബാധിക്കാതിരിക്കാൻ എന്ത് ചെയ്യണം?
രക്താതിസമ്മർദ്ദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടെ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ നിർബന്ധമായും തുടർന്ന് കഴിക്കുക. പതിവായ ചെക്കപ്പുകൾ കൃത്യമായി പിൻതുടരുക. ഫിസിയോതെറാപ്പി, വ്യായാമം എന്നിവയിൽ മുടക്കം വരുത്തരുത്. ഇതിന് പുറമെ കോവിഡ് പ്രതിരോധത്തിനുള്ള സ്വാഭാവികമായ മുൻകരുതലുകളായ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം മുതലായവ നിർബന്ധമായും പിൻതുടരണം.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number