മുഹമ്മദ് അൽ അഹ്സൻ എന്ന കുഞ്ഞിനെ ആസ്റ്ററിൽ കൊണ്ടുവരുമ്പോൾ മാതാപിതാക്കൾക്ക് കുഞ്ഞിനെ തിരിച്ചു ലഭിക്കുമെന്ന് തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. പെട്ടന്നുണ്ടായ അണുബാധ മൂലം കരൾ പൂർണമായും തകരാറിലായിരുന്നു. കടുത്ത മഞ്ഞപ്പിത്തവും മറ്റു അസ്വസ്ഥകളും ഉണ്ടായിരുന്നു. ആസ്റ്ററിലെ കരൾ രോഗ വിദഗ്ധർ പെട്ടന്ന് തന്നെ രോഗം നിർണയം നടത്തുകയും അടിയന്തര കരൾ മാറ്റൽ ശസ്ത്രക്രിയയിലൂടെ മാത്രമേ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുകയും ചെയ്‌തു. കുഞ്ഞിനു കരൾ പകർന്നു നൽകാൻ മുന്നോട്ട് വന്ന അമ്മയ്ക്കും, കുഞ്ഞിന്റെ അച്ഛനും ആത്മവിശ്വാസം നൽകി. 24 മണിക്കൂറുകൾക്കുള്ളിൽ തന്നെ വിജയകരമായി ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ മാതാപിതാക്കൾക്ക് ആരോഗ്യമുള്ള കരളോടു കൂടി സുരക്ഷിതമായി തിരികെ നൽകി.