കുറച്ച് ദൂരം നടക്കുമ്പോൾ തന്നെ കഠിനമായ മുട്ടുവേദന അനുഭവിച്ചതോടെയാണ് ജയശ്രീ ആസ്റ്റർ മെഡ്സിറ്റിയിലെത്തിയത്. അത്യാധുനിക സാങ്കേതികവിദ്യയായ ഓർത്തോറോബോട്ടിക് സർജറിയിലൂടെ മുട്ടുമാറ്റിവെയ്ക്കൽ വിജയകരമായി പൂർത്തിയാക്കിയതോടെ ജയശ്രീക്ക് പഴയ ജീവിതം തിരിച്ചുപിടിക്കാൻ സാധിച്ചു.