അപകടത്തിൽ രണ്ടുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഭക്തവത്സലൻ (പരപ്പനങ്ങാടി സ്പെഷ്യൽ ബ്രാഞ്ചിലെ എസ് ഐ) തന്നെ ചികിത്സിച്ച ഡോക്ടർമാരോട് നന്ദി പറയാൻ എത്തിയപ്പോൾ. ജോലിയിൽ തിരികെ പ്രവേശിക്കുന്നതിനു ഒരു വർഷമെങ്കിലും എടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിൻറെയും കുടുംബത്തിൻറെയും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർമാരുടെയും സ്റ്റാഫിൻ്റെയും പോസിറ്റീവ് ചിന്തയും പ്രോത്സാഹനവുംകൊണ്ട് നാലാമത്തെ മാസംതന്നെ ജോലിയിൽ തിരികെ പ്രവേശിച്ചു. ചികിത്സാ വിജയത്തിൽ രോഗിയുടെ പോസിറ്റീവ് ചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമാണ് ഇത്.