5 വർഷമായി അലട്ടിയിരുന്ന ശ്വാസകോശ പ്രശ്നങ്ങളിൽനിന്ന് പൂർണ മുക്തി നേടാനായതിന്‍റെ ആശ്വാസത്തിലാണ് തലശേരി സ്വദേശി ഹനീഫയും കുടുംബവും.
ചുമയും ശ്വാസംമുട്ടും കാരണം കഴിഞ്ഞ അഞ്ചുവർഷമായി ആശുപത്രികൾ കയറി ഇറങ്ങുകയായിരുന്നു ഹനീഫ. കുടുംബ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം കോഴിക്കോട് ആസ്റ്റർ മിംസിൽ ആസ്റ്റർ പൾമോണോളജി വിഭാഗം ഡയറക്ടർ ഡോ മധുവിനെ കാണുകയും വിദഗ്ധ പരിശോധനയിൽ ശ്വാസനാളത്തിൽ കുടുങ്ങിക്കിടക്കുന്ന സപ്പോട്ടയുടെ കുരു കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ബ്രോങ്കോസ്കോപ്പിയിലൂടെ പുറത്തെടുക്കുകയായിരുന്നു. ഇതോടെ ഹനീഫ അനുഭവിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും മാറുകയും സുഗമാമയി ശ്വാസോച്ഛാസം ചെയ്യാനാകുമെന്ന അവസ്ഥയിലേക്ക് മാറാനും കഴിഞ്ഞു.