എനിക്കിനി തലയുയർത്തി നടക്കാം.. ആത്മവിശ്വാസത്തോടെ..
ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡി.ബി.എസ്) ശസ്ത്രക്രിയയിലൂടെ പുതുജീവിതം ലഭിച്ച കോട്ടയം സ്വദേശി മുഹമ്മദ് റഷീദ് എന്ന 24കാരനെ പരിചയപ്പെടാം. ഡിസ്റ്റോണിയ എന്ന ചലനവൈകല്യത്തെ തുടർന്ന് നിവർന്നു നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു യുവാവ് കോഴിക്കോട് ആസ്റ്റർ മിംസിൽ ചികിത്സ തേടിയെത്തിയത്. മിംസിലെ പാർക്കിൻസൺസ് ആൻഡ് മൂവ്‌മെൻറ് ഡിസോർഡർ ക്ലിനിക്ക് ഡയറക്ടർ ഡോ. ആശാ കിഷോറിൻറെ നേതൃത്വത്തിൽ, ന്യൂറോസർജറി വിഭാഗം കൺസൾട്ടന്റും ഡി.ബി.എസ് സ്പെഷ്യലിസ്റ്റുമാരുമായ ഡോ. മുരളി കൃഷ്ണൻ, ഡോ. ജിം മാത്യു, അനസ്തേഷ്യോളജിസ്റ്റ് ഡോ. ബിജു ശേഖർ എന്നിവർ നടത്തിയ ശസ്ത്രക്രിയയാണ് റഷീദിന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ഇപ്പോൾ അനായാസമായി നടക്കാനും, വരക്കാനും, പന്തുകളിക്കാനും, സൈക്കിൾ ചവിട്ടാനും എല്ലാം റഷീദിനു സാധിക്കുന്നുണ്ട്. ചലന വൈകല്യങ്ങൾ അനുഭവിക്കുന്നവർക്ക് പ്രതീക്ഷ ആകുകയാണ് ആസ്റ്റർ കോഴിക്കോട് ആസ്റ്റർ മിംസിന്റെ പാർക്കിൻസൺസ് ആൻഡ് മൂവ്‌മെൻറ് ഡിസോർഡർ ക്ലിനിക്ക്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം - 9562330022