ജീവിതത്തിന്റെ താളം തെറ്റിച്ച താലസീമിയ രോഗത്തെ പൊരുതി തോല്‍പ്പിച്ച അഹല്യ കൃഷ്ണയുടെ അനുഭവം.
ശരീരത്തിൽ സാധാരണയേക്കാൾ ഹീമോഗ്ലോബിൻ കുറവായി കാണപ്പെടുന്നതും ജനിതകമായി സംഭവിക്കുന്നതുമായ അവസ്ഥയാണ് താലസീമിയ. ജനിതക സാമ്യമുള്ള രക്തമൂലകോശം മാറ്റിവെക്കുന്നതിലൂടെ സാധാരണ ജീവിതത്തിലേക്ക് ഇവരെ തിരികെയെത്തിക്കാൻ സാധിക്കും. എല്ലാ വര്‍ഷവും മേയ് മാസം 8ാം തീയതി ലോക താലസീമിയ ദിനമായി ആചരിക്കുന്നു. അമിത വിളർച്ചയുള്ള കുട്ടികളെ പരിശോധനക്ക് വിധേയരാക്കുകയും ചികിത്സ ലഭ്യമാക്കുന്നതിനുള്ള അറിവുപകരുകയും ചെയ്യുക എന്നതാണ് ഈ ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്.
യൂട്യൂബ് ലിങ്ക്: https://youtu.be/MZqsyS6bwLQ