അശ്രദ്ധ വിനയാകുമ്പോൾ!
സാധാരണ സാരി ഉടുക്കുമ്പോഴും മഫ്ത ചുറ്റുമ്പോഴും മറ്റും പിൻ വായിൽ വച്ച് അത് ശരിയാക്കുന്ന ഒരു രീതി സ്ത്രീകളിൽ പൊതുവെ കണ്ടു വരുന്ന ഒന്നാണ്. ഇങ്ങനെ ചെയ്യുന്നത് എത്രമാത്രം അപകടകരമാണെന്ന് ആരും തന്നെ ചിന്തിക്കാറില്ല. ഈ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മഫ്താ പിൻ വിഴുങ്ങിയ 25 കാരിയുടെ ഒരു കേസ് വന്നത്. കല്യാണ കഴിഞ്ഞ് പിറ്റേ ദിവസം വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ വായിൽ പിൻ വെച്ച് തട്ടം ശെരിയാക്കുന്നതിനിടെ പിൻ വിഴുങ്ങി അത് നേരെ ശ്വാസകോശത്തിലേക്ക് പോവുകയായിരുന്നു.
തൊട്ടടുത്തുള്ള ആശുപത്രികളിൽ എത്തിച്ചെങ്കിലും അത് പുറത്ത് എടുക്കാൻ സാധിച്ചില്ല. അങ്ങനെ കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തുകയും പൽമനോളജി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റ് ഡോ. അനൂപ് എം പി യുടെ നേതൃത്വത്തിൽ ബ്രോൺകോസ്കോപ്പി വഴി പിൻ പുറത്തെടുക്കുകയും ചെയ്തു. ചികിത്സയ്ക്ക് ശേഷം അധികം വൈകാതെ തന്നെ 25 കാരി ആശുപത്രി വിടുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോയതിനാൽ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു.പിൻ നഷ്ടപ്പെടൽ, രക്തസ്രാവം അല്ലെങ്കിൽ ന്യൂമോത്തോറാക്സ് എന്നിവ ഉൾപ്പെടുന്ന 3 സങ്കീർണതകൾ ഉണ്ടാകാം. ഭാഗ്യവശാൽ അത് പുറത്തെടുക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു.
ഡോ. സജി, ഡോ മഹേഷ് എൻ ഡോ. വിജിത്ത്, പ്രവീൺ, ആദർശ്, വിഷ്ണു, എബിൻ എന്നിവരാണ് ചികിത്സ ടീമിലെ മറ്റംഗങ്ങൾ.