പ്രിയപ്പെട്ടവരുടെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കപ്പെടാൻ കഴിയുക എന്നത് ഒരു വലിയ കാര്യമാണ്. ചലനങ്ങളിലും ഭാഷയിലും നോട്ടത്തിലും എന്തിനേറെ പറയുന്നു പുഞ്ചിരിയിലും ഉണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ സ്ട്രോക്കിന്റെ ലക്ഷണമാകാം. ലക്ഷണം കണ്ട് നാലു മണിക്കൂറിനുള്ളിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാൽ പൂർണമായ തിരിച്ചുവരവ് സാധ്യമാണ്