ഇന്ന് ദേശീയ അദ്ധ്യാപക ദിനം. അറിവ് പകര്‍ന്ന് കൊടുക്കുന്നവനാണ് അദ്ധ്യാപകന്‍ എന്ന അറിവ് നമുക്ക് പുതുമയല്ല, എന്നാല്‍ ജീവന് രക്ഷയേകുന്നവനാണ് അദ്ധ്യാപകന്‍ എന്ന അറിവിന് ചെറുതല്ലാത്ത പുതുമയുണ്ട്... ഈ അദ്ധ്യാപക ദിനത്തില്‍ അത്തരമൊരു അപൂര്‍വ്വതയെ അഭിനന്ദിക്കാനുള്ള അവസരമാണ് ആസ്റ്റര്‍ മിംസിന് കരഗതമായത്.
ആഗസ്റ്റ് മാസം 24ാം തിയ്യതി ബുധനാഴ്ച സമയം വൈകീട്ട് സ്‌കൂള്‍ പ്രവര്‍ത്തന സമയം അവസാനിക്കുന്നതിന് തൊട്ട് മുന്‍പ്, ചേലമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി ആറുവയസ്സുകാരന്‍ പ്രണവ് നിര്‍ത്താതെ ചുമയ്ക്കുന്നതും ശ്വസിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നതും കെ. ഷിബി എന്ന അദ്ധ്യാപികയുടെ ശ്രദ്ധയിലാണ് അദ്യം പെട്ടത്. സ്‌കൂള്‍ വിടാറായ സമയമായതിനാല്‍ വേണമെങ്കില്‍ അവര്‍ക്കത് അവഗണിക്കാമായിരുന്നു... എന്നാല്‍, കര്‍ത്തവ്യബോധമുള്ള ആ അധ്യാപിക കുട്ടിയെ ആശ്വസിപ്പിക്കാനും എന്താണ് സംഭവിച്ചത് എന്നറിയാനും ശ്രമിച്ചു.
പോക്കറ്റില്‍ നിന്ന് കളര്‍പെന്‍സിലിന്റെ ഒരു ഭാഗം കണ്ടെത്തിയതോടെ ഗുരുതരാവസ്ഥ അധ്യാപികയ്ക്ക് ബോധ്യമായി. നേരത്തേ ആസ്റ്റര്‍ മിംസില്‍ നിന്ന് ലഭിച്ച അടിയന്തര ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഓരോ പാഠങ്ങളും അവരുടെ മനസ്സിലേക്കോടിയെത്തി. അല്‍പ്പം പോലും സമയം പാഴാക്കാതെ കൃത്രിമശ്വാസം നല്‍കാനാരംഭിച്ചു. അപ്പോഴേക്കും മറ്റ് അധ്യാപകരും സഹായത്തിനെത്തി. പിന്നീട് നടന്നത് ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു.
അധ്യാപകനായ സുധീറിന്റെ വാഹനത്തില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുതിച്ചു. അവിടെ നിന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസിലേക്ക്... അധ്യാപികയായ ഷിബിക്ക് പുറമെ സഹ അധ്യാപകരായ ജിനി, സ്‌കൂള്‍ ജീവനക്കാരന്‍ താരാനാഥ്,ബിനോയ് എന്നിവരുടെ ചേര്‍ന്ന് യാത്രയിലൂടനീളം സി പി ആറും കൃത്രിമ ശ്വാസവും നല്‍കിക്കൊണ്ടിരുന്നു.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന പ്രണവിന്റെ ജീവന്‍ ആശുപത്രിയിലെത്തും വരെ നിലനിര്‍ത്താന്‍ സഹായകമായത് ഈ അധ്യാപകരുടെ സമയോചിതമായ ഇടപെടലായിരുന്നു. ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിയ പ്രണവിന്റെ പരിചരണം ഡോക്ടര്‍മാര്‍ ഏറ്റെടുത്തു. എന്‍ഡോസ്‌കോപ്പിയിലൂടെ ക്രയോണിന്റെ ഭാഗം പുറത്തെടുത്തതോടെയാണ് കുഞ്ഞിന്റെ നില മെച്ചപ്പെട്ടത്.
ഈ അദ്ധ്യാപകരുടെ കര്‍മ്മമേഖലയിലെ ആത്മസമര്‍പ്പണത്തോടൊപ്പം തന്നെ കര്‍ത്തവ്യ നിര്‍വ്വഹണത്തിലെ സമയോചിതമായ ഇടപെടലും അംഗീകരിക്കപ്പെടേണ്ടതാണ്. ഈ ദേശീയ അദ്ധ്യാപക ദിനത്തില്‍ ചേലേമ്പ്ര പുല്ലിപ്പറമ്പ് എസ് വി എ യു പി സ്‌കൂളിലെ ഈ മാതൃകാ അദ്ധ്യാപകരെ ഞങ്ങള്‍ ആസ്റ്റര്‍ മിംസ് ആദരിക്കുന്നു.