Aster Prime Hospital does not offer any sort of employment in exchange for payment of money for any purpose whatsoever. If you receive any similar kind of offer from anyone representing Aster Prime Hospital, please send an email with the intimation and related documents to [email protected].

PELD സർജറി ചെയ്‍ത രോഗിക്ക് പറയാനുള്ളത് - നടുവേദന ഒരു ദിവസം കൊണ്ട് മാറ്റാം

നട്ടെല്ലിലെ തകരാറിന് താക്കോൽദ്വാര ശസ്ത്രക്രിയ (പെൽഡ്); മാലിദ്വീപ് പൗരന് അതിവേഗ സുഖപ്രാപ്തി.

വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ മാലിദ്വീപ് സ്വദേശിയായ 33 വയസ്സുകാരന് കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ പെല്‍ഡ് ശസ്ത്രക്രിയയിലൂടെ അതിവേഗ സുഖപ്രാപ്തി. മാലി സ്വദേശിയായ അഹമ്മദ് ഉമൈര്‍ മുഹമ്മദ്‌ ഷാക്കിർ 2011ലാണ് വീഴ്ചയെ തുടര്‍ന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ പരിശോധനയില്‍ ഡിസ്‌ക് തള്ളിയിരിക്കുന്നു എന്ന് മനസ്സിലാവുകയും ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മാലിയില്‍ വെച്ച് തന്നെ സങ്കീര്‍ണ്ണമായ ഓപ്പണ്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുകയായിരുന്നു.

ശസ്ത്രക്രിയയെ തുടര്‍ന്ന് വേദന ശമിച്ചെങ്കിലും കുറച്ച് കാലത്തിന് ശേഷം വേദന തിരികെ വരികയും കാലക്രമേണ അധികരിക്കുകയും ചെയ്തു. മരുന്നുകളിലൂടെയും മറ്റും വേദന നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ശമനമില്ലാതെ തുടരുകയായിരുന്നു. ക്രമേണ വേദന അധികരിക്കുകയും അഞ്ച് മിനിട്ട് തുടര്‍ച്ചയായി നില്‍ക്കുവാനോ ഇരിക്കുവാനോ മലര്‍ന്ന് കിടക്കുവാനോ സാധിക്കാത്ത അവസ്ഥയിലെത്തുകയും ചെയ്തു. കമിഴ്ന്നുകിടന്നാല്‍ മാത്രമായിരുന്നു വേദനയ്ക്ക് അല്‍പ്പമെങ്കിലും ശമനം അനുഭവപ്പെട്ടത്. തുടര്‍ന്ന് വീണ്ടും എം ആര്‍ ഐ പരിശോധ നിര്‍വ്വഹിക്കുകയും നേരത്തെ പരിക്ക് പറ്റിയ ഭാഗത്ത് അതേ അവസ്ഥ വീണ്ടും സംജാതമായിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ചെയ്തു. ഒരിക്കല്‍ കൂടി തുറന്നുള്ള ശസ്ത്രക്രിയ ആവര്‍ത്തിക്കുക മാത്രമാണ് പ്രതിവിധി എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് അഹമ്മദ് ഉമൈര്‍ മുഹമ്മദ്‌ ഷാക്കിർ കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. ഫൈസല്‍ എം ഇഖ്ബാലുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ചികിത്സാ രേഖകള്‍ ഡോക്ടര്‍ ഫൈസല്‍ എം ഇഖ്ബാലിന് അയച്ചുകൊടുക്കുകയും വിശദമായ വിലയിരുത്തലില്‍ ഓപ്പണ്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കാതെ, പെല്‍ഡ് എന്ന രീതി അവലംബിച്ച് കീഹോള്‍ സര്‍ജറിയിലൂടെ നട്ടെല്ലിന്റെ അസുഖം ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍ മനസ്സിലാക്കുകയും ചെയ്തു. കേരളത്തില്‍ പെല്‍ഡ് നിര്‍വ്വഹിക്കുന്ന അപൂര്‍വ്വം വിദഗ്ദ്ധരില്‍ ഒരാള്‍ കൂടിയാണ് ഡോ. ഫൈസല്‍ എം ഇഖ്ബാല്‍. 

 അഹമ്മദ് ഉമൈര്‍ മുഹമ്മദ്‌ ഷാക്കിർ കോട്ടക്കല്‍ മിംസിലെത്തുകയും ഒരിക്കല്‍ കൂടി എം ആര്‍ ഐ നിര്‍വ്വഹിക്കുകയും അടുത്ത ദിവസം തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയുമായിരുന്നു. പൂര്‍ണ്ണമായും ബോധം കെടുത്താതെ രോഗിയോട് സംസാരിച്ചുകൊണ്ട് തന്നെയാണ് പെല്‍ഡ് നിര്‍വ്വഹിക്കുക. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ രോഗിക്ക് അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ അവ പരിഹരിക്കാനും സാധിക്കും.  പെല്‍ഡ് പൂര്‍ത്തീകരിച്ച് മണിക്കൂറുകള്‍ക്കകം തന്നെ രോഗി നടന്ന് തുടങ്ങുകയും അതിവേഗം തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരുകയും ചെയ്തു.

ഈ ശസ്ത്രക്രിയ കുറിച്ച്  കൂടുതൽ അറിയുവാൻ വിളിക്കൂ: +919656000629

 

What a PELD Surgery? Patient Says "Back pain can be reversed in a day"

A Minimally invasive Keyhole surgery for spinal cord injury (PELD) gives a speedy recovery to Maldivian citizen.

A 33-year-old Maldivian man who suffered a severe back injury in a accident, had a speedy recovery at Aster MIMS Kottakkal after undergoing PELD Procedure. Mr. Ahmed Umair Mohamed Shakir, a native of Mali, suffered a serious back injury in 2011 after a fall. Expert examination revealed a herniated disc and doctors suggested surgery as the only option. He underwent a complicated open surgery which was performed in Mali.

After the surgery, the pain subsided, but after some time the pain returned and worsened gradually. He tried to control the pain through medicines etc. but could not recover completely. Gradually the pain increased to the point where he could not stand, sit or lie down for five minutes at a time. The pain was reduced only by lying down. A further MRI scan was then performed and it was found that the same condition had recurred in the previously injured area. The doctors decided that the only cure was to repeat the open surgery once again.

In this situation Mr. Ahmed Umair Mohammad Shakir consulted Dr. Faisal M Iqbal, Senior Consultant - Orthopedic Surgeon at Aster MIMS Kottakkal. Then the medical records were sent to Dr. Faisal M Iqbal and on detailed evaluation, the doctor recommened that without performing open surgery, the spine disease can be cured by a keyhole surgery method called PELD. Dr. Faizal is one of the very few experts in Kerala who perform PELD.

Mr. Ahmed Umair Mohammad Shakir reached Aster MIMS Kottakal and once again underwent MRI and underwent surgery the very next day. PELD should be administered by talking to the patient with complete consciousness. Therefore, if any kind of discomfort is felt by the patient, it can be resolved immediately. The patient was able to walk within hours of completing the PELD procedure and he quickly returned to do his normal activities.

To know more about this surgery call: +919656000629

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number