പ്രായഭേദമന്യേ എല്ലാവരിലും ബാധിക്കാവുന്ന രോഗമാണ് ക്യാൻസർ . പീഡിയാട്രിക് ക്യാൻസർ താരതമ്യേന അപൂർവമാണെങ്കിലും ഇതൊരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമായി ഇന്നും തുടരുന്നു. ആളുകളിൽ ഉണ്ടാവുന്ന ക്യാൻസറുകളിൽ മൂന്ന് മുതൽ നാല് ശതമാനം വരെ പീഡിയാട്രിക് ക്യാൻസറാണ്. ഒന്ന് മുതൽ പത്തൊൻമ്പത് വയസ്സുള്ള കുട്ടികളിൽ ശരാശരി 300,000 പേർ ക്യാൻസർ ബാധിതരാവുന്നുലോകത്തിൽ ഇന്ന് ഓരോ മൂന്ന് മിനിട്ടിലും കുട്ടികൾ ക്യാൻസർ ബാധിതരാകുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.എന്നാൽ ഗവേഷണങ്ങളിലൂടെയും ശാസ്ത്ര സാങ്കേതികവിദ്യയിലൂടെയും കൈവരിച്ച പുരോഗതി ക്യാൻസർ ബാധിതരായ കുട്ടികളിലും അവരുടെ കുടുംബങ്ങളിലും കാര്യമായസ്വാധീനം ചെലുത്തിയിട്ടുണ്ട്. കുട്ടികളിലുണ്ടാവുന്ന പീഡിയാട്രിക് ക്യാൻസറുകളെപ്പറ്റി ശ്രദ്ധിക്കേണ്ട മുഖ്യകാര്യങ്ങളും ചുവടെ പറയുന്നു.
Link: https://www.mathrubhumi.com/health/features/childhood-cancer-symptoms-signs-and-treatment-1.8326931