ഒരു കുഞ്ഞ് ജീവൻ രക്ഷിക്കാൻ എതറ്റം വരെയും പോകും എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. ഭ്രൂണത്തിൻ്റെ സങ്കീർണമായ ആരോഗ്യസ്ഥിതി കാരണം മറ്റ് ഡോക്ടർമാർ ഗർഭഛിദ്രം നിർദ്ദേശിച്ചപ്പോൾ കോതമംഗലം സ്വദേശികളായ ദമ്പതികൾ ആശ്രയിച്ചത് ആസ്റ്റർ മെഡ്സിറ്റിയെ ആയിരുന്നു. തൊണ്ടയിലെ മുഴ ശ്വാസോച്ഛാസത്തിന് ഭീഷണി ഉയർത്തുന്ന സിസ്റ്റിക് ഹൈഗ്രോമ എന്ന അപൂർവ രോഗമായിരുന്നു കുഞ്ഞിന്. അനേകം വിദഗ്ദർ ഉൾപ്പെട്ട അസാധാരണവും സങ്കീർണവുമായ ശസ്ത്രക്രിയയിലൂടെയാണ് ശ്വസനശക്തി നിലനിർത്തിക്കൊണ്ട് കുഞ്ഞിനെ ഡെലിവർ ചെയ്യാനായത്. ഒരു വർഷത്തിന് ശേഷം രണ്ടാം ഘട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതോടെ കുഞ്ഞിന് ബാഹ്യസഹായമില്ലാതെ ശ്വസിക്കാനും കരയാനുമുള്ള പ്രാപ്തി ലഭിച്ചു. നീണ്ട കാത്തിരിപ്പിൻ്റെയും പരിശ്രമത്തിൻ്റെയും ഒടുക്കം ഉയർന്ന ആ കരച്ചിൽ ആഹ്ലാദത്തിന് വഴിവെച്ചു.