നിങ്ങളുടെ മനസ്സ് അഗ്നി സ്ഫോടനങ്ങൾ സൃഷ്ടിക്കുന്നവയായിരിക്കാം .പക്ഷെ നിങ്ങളുടെ ഹൃദയം പൂവ് പോലെ യാണെന്ന് തിരിച്ചറിയുക .അതിനെ വാടാതെ സൂക്ഷിക്കുക .നിങ്ങളുടെ മനസ്സിന്റെ തീ അതിനെ കരിയിക്കാതിരിക്കട്ടെ .'..
കോവിദഃ മൂലമുള്ള മരണം ലോകത്തു കാൽ ലക്ഷം കവിയുമെന്നു ലോകാര്യോഗ സംഘടന മുന്നറിയിപ്പ് നല്കുന്നു .എന്നാൽ കോവിദഃ കാലത്തും ഏതു കാലത്തും ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് രണ്ടു കാരണങ്ങൾ കൊണ്ടാണ് .ഹാർട്ട് അറ്റാക്ക് ഉം റോഡ് ആക്‌സിഡന്റുകളും .രണ്ടിനും ചില സമാനതകളുണ്ട് . രണ്ടിനും പ്രായം ഒരു പ്രശ്നമേയില്ല .ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം .രണ്ടിനും സമയം ഒരു പ്രധാന ഘടകമാണ് . സെക്കൻഡുകൾ പാഴാക്കാതെ ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ് . രണ്ടും മുന്കരുതലെടുത്താൽ ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്നതുമാണ് .ഒരു ആക്‌സിഡന്റിൽ എന്ത് സംഭവിക്കുമെന്ന് ഇടിയുടെ ആഘാതം , വാഹനത്തിന്റെ ശക്തി സ്പീഡ് സെക്യൂരിറ്റി എന്നിവയെ ആശ്രയിച്ചിരിക്കുന്നു . ബ്ലോക്കിന്റെ ഗൗരവം ഹാർട്ട് ഇന്റെ ശക്തി ,ശരീരത്തിന്റെ പ്രതിരോധ ശക്തി ഇവയെ ആശ്രയിച്ചാണ് ഹാർട്ട് അറ്റാക്ക വന്ന രോഗിയുടെ ആരോഗ്യവും ആയുസ്സും . ഹാർട്ട് അറ്റക്ക് വരുന്നതിനു മുമ്പേ ഗൗരവമേറിയ ബ്ലോക്കുകൾ കണ്ടെത്തി ചികിൽസിച്ചാൽ വലിയൊരു ആക്‌സിഡന്റിൽ നിന്ന് രക്ഷെപ്പെടാമെന്നർത്ഥം .
ബ്ലോക്കുകൽ എന്ന് കേൾക്കുമ്പോഴേ ആൻജിയോപ്ലാസ്റ്റിയും ബൈപാസ്സുമാണ് എല്ലാവരും ചിന്തിക്കുക .എന്നാൽ ഭൂരിപക്ഷ ബ്ലോക്കുകളെയും പ്രത്യേക മരുന്നിലൂടെയും വ്യായാമത്തിലൂടെയും ബ്ലോക്കുകൾ വർധിക്കാതെ ചികില്സിക്കാനാവും .പ്രധാന രക്തക്കുഴലുകളിൽ 80 ശതമാനത്തിനു മേലെ വരുന്ന ബ്ലോക്കുകളെ ആൻജിയോപ്ലാസ്റ്റി ആവശ്യമായി വരുന്നുള്ളു .
ബൈപാസ്സെന്നു കേൾക്കുമ്പോഴേ പലർക്കും പേടിയാണ് .പല ആളുകളും സർജറി പേടിച്ചു എത്തിപ്പെടുന്നത് അശാസ്ത്രീയമായ ചികിത്സകളിലായിരിക്കും .പക്ഷെ അവസാനം heart വീക്ക് ആയി ഗുരുതരാവസ്ഥയിൽ എത്തുന്നവരാണ് ഏറെയും . കാൽസ്യം പൊടിക്കുന്ന റോട്ടാ അബ്‌ളാറ്റർ ,ഇൻട്രാ വസ്ക്യൂലർ ലിതോട്രൈപ്‌സി , പൂർണമായി അടഞ്ഞ കഠിന ബ്ലോക്കുകളെ തുറക്കാനുള്ള cHIP CTO സംവിധാനങ്ങൾ വഴി പണ്ട് ബൈപാസ് വേണ്ടിയിരുന്ന പല രോഗികൾക്കും സർജറി ഇല്ലാതെ ബ്ലോക്കുകൾ മാറ്റുന്ന അവസ്ഥയിലോട്ടു ശാസ്ത്രം വളർന്നു കഴിഞ്ഞു .IVUS ,OCT എന്നീ സ്കാനിങ്ങുകളുടെ സഹായത്തോടെ വളരെ കൃത്യതയും വിജയവും കൈ വരിക്കാനുമാവും .
ലക്ഷണങ്ങളെ അവഗണിക്കാതെ സമയം വൈകാതെ ചികില്സിക്കുക എന്നതാണ് പ്രധാനം . എക്കോ,TMT എന്നിവ കൊണ്ട് ഭൂരിപക്ഷ ബ്ലോക്കുകളെയും മുൻകൂട്ടി കണ്ടെത്തി ചികില്സിക്കാനാവും .പാരമ്പര്യ ഹാർട്ട് അറ്റാക്ക് ഉള്ളവർ (സഹോദരർ ,മാതാപിതാക്കൾ ,അവരുടെ സഹോദരർ ;അറുപതു വയസ്സിനു താഴെ ഹാർട്ട് അറ്റാക്കോ പൊടുന്നനെയുള്ള മരണങ്ങളോ ഉണ്ടെങ്കിൽ ), പ്രമേഹം പ്രഷർ രോഗമുള്ളവർ ,പുകവലിക്കാർ ഇവർക്കെല്ലാം ഇടിയ്ക്കിടെയുള്ള heart ചെക്ക് up ഉകൾ അറ്റാക്കിൽ നിന്ന് തടയാൻ സഹായിക്കും .
നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും ;ചിന്തകൾ ,ജോലികൾ ,ഭക്ഷണം ,ഉറക്കം ; ഇവയെല്ലാം ഹാർട്ട് ഇന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന് തിരിച്ചറിയുക .അത് വഴി നമ്മുടെ ജീവനും , നമ്മെ ആശ്രയിക്കുന്നവരുടെ ജീവിതവും . നമ്മുടെ ഹൃദയം പൂവുപോലെയാണ് .അത് വാടാതെ പുഞ്ചിരി തുടരട്ടെ .