രക്തഗ്രൂപ്പിൻ്റെ സവിശേഷത കാരണമുണ്ടായ വിളർച്ച ഗർഭസ്ഥശിശുവിൻ്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിലാണ് പൊക്കിൾക്കൊടിയിലൂടെ രക്തം നൽകാൻ തീരുമാനമെടുത്തത്. ആസ്റ്റർ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടർമാരുടെയും ആധുനിക സാങ്കേതികവിദ്യയുടെയും സഹായത്തോടെയാണ് അതിസങ്കീർണമായ ചികിത്സാരീതി വിജയകരമായി പൂർത്തിയാക്കാനായത്.