ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇടുപ്പ് മാറ്റിവെയ്ക്കൽ സാങ്കേതികവിദ്യയായ ഡയറക്റ്റ് ആൻ്റീരിയർ അപ്രോച്ച് ഇൻ റ്റോട്ടൽ ഹിപ്പ് റീപ്ലേസ്മെൻ്റ് കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ് സിറ്റി. എല്ലുകളോ പേശികളോ മുറിക്കാതെ ചെയ്യുന്ന ഈ ശസ്ത്രക്രിയ കഴിഞ്ഞയുടൻ തന്നെ നടക്കാനാകും. നിലവിലുള്ള രീതികളെ അപേക്ഷിച്ച് വേദനയും കുറവാണ്. ഇടുപ്പിന് പ്രശ്നങ്ങൾ നേരിടുന്നവർക്ക് സാധാരണ ജീവിതത്തിലേക്ക് എളുപ്പത്തിൽ മടങ്ങാൻ പുതിയ സാങ്കേതികവിദ്യ സഹായകരമാകും.
55 വയസുള്ള രോഗിയിലാണ് കേരളത്തിലാദ്യമായി ഈ ഡയറക്റ്റ് ആന്റീരിയര്‍ രീതിയില്‍ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇടുപ്പുവേദന നേരിടുകയായിരുന്ന രോഗി, മുന്‍പ് പല ആശുപത്രികളും ഇടുപ്പ് മാറ്റിവെയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും സഹിക്കാനാവാത്ത ഘട്ടമെത്തിയപ്പോഴാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയത്.
വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങള്‍. ഓപ്പറേഷന് ശേഷമുള്ള അവശതകള്‍ വളരെവേഗം ഭേദമാകുകയും ചെയ്യും. ശസ്ത്രക്രിയ പൂര്‍ത്തിയായാലുടന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാള്‍ രോഗമുക്തി വളരെ വേഗത്തിലുമാണ്.