ലോക സ്‌ട്രോക്ക് ദിനത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്‌ട്രോക്ക് ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓരോ നിമിഷം വൈകും തോറും രോഗിയുടെ ജീവന് ഭീഷണ വര്‍ദ്ധിക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. രോഗം തിരിച്ചറിഞ്ഞ് സ്‌ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിലേക്ക് എത്തിച്ചേരുന്നത് വരെയുള്ള സമയം രോഗിയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തില്‍ അനിവാര്യമായ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളെ ഒഴിവാക്കാന്‍ സാധിക്കും. സമീപ ആശുപത്രിയില്‍ നിന്ന് ആസ്റ്റര്‍ മിംസില്‍ എത്തിച്ചേരാനെടുക്കുന്ന സമയത്തിനുള്ളില്‍ തന്നെ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോക്ക് ആംബുലന്‍സില്‍ നിന്ന് രോഗിക്ക് ആവശ്യമായ പരിചരണം ലഭ്യമാകും.