തലച്ചോറിലെ രക്തസ്രാവത്തിന് വിപ്ലവകരമായ ചികിത്സാ വിജയവുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്. തലച്ചോറിലെ രക്തധമനികളിലെ വീക്കം (അന്യൂറിസം) കാരണമുണ്ടാകുന്ന രക്തസ്രാവ (SAH) ചികിത്സ കൈയ്യിലെ അനാട്ടമിക്കല്‍ സ്‌നഫ് ബോക്‌സ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ വഴി സാധ്യമാക്കി ആസ്റ്റര്‍ മിംസ് കോഴിക്കോട്. മുന്‍കാലങ്ങളില്‍ തലയോട്ടി തുറന്ന് മസ്തിഷ്‌കത്തിലെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വഴിചികിത്സിച്ചിരുന്ന ഈ രോഗത്തിൽ, ഭൂരിഭാഗം രോഗികളും മരണപ്പെടുകയും മറ്റുള്ളവരില്‍ ആജീവനാന്തം നിലനില്‍ക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുവാന്‍ സാധ്യതയുള്ളതുമായിരുന്നു. എന്നാൽ ഇപ്പോൾ കൈയിലെ റേഡിയല്‍ ആര്‍ട്ടറിയുടെ ഏറ്റവും അഗ്രഭാഗമായ അനാട്ടമിക്കല്‍ സ്‌നഫ് ബോക്‌സ് ലൂടെ പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സാധ്യമാക്കിയിരിക്കുകയാണ് ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ ന്യൂറോ ഇന്റര്‍വെന്‍ണല്‍ വിഭാഗം. ശസ്ത്രക്രിയയോ മുറിവുകളോ പാടുകളോ ഇല്ലാതെയുള്ള ഈ ചികിത്സയില്‍ ഒട്ടും രക്തനഷ്ടമോ സങ്കീര്‍ണ്ണതകളോ ഇല്ല. ചികിത്സാനന്തരം ഒരുമണിക്കൂറിനുള്ളില്‍ തന്നെ ദൈനം ദിന കാര്യങ്ങളെല്ലാം നിര്‍വ്വഹിക്കാമെന്നത് ഏറെ ആശ്വാസകരമാണ്.
മസ്തിഷ്‌ക രക്തധമനികള്‍ക്ക് ഇത്തരം ഒരു ചികിത്സ സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തേതുമാണ്. ആഗോള തലത്തില്‍ തന്നെ വളരെ കുറഞ്ഞ ആശുപത്രികളില്‍ മാത്രമാണ് ഈ ചികിത്സാ സൗകര്യം നിലവിലുള്ളത്.
എന്‍ഡോവാസ്‌കുലാര്‍ ന്യൂറോസര്‍ജറി (ഡോ. നൗഫല്‍ ബഷീര്‍), ന്യൂറോ ആന്റ് ബോഡി ഇന്റര്‍വെന്‍ഷന്‍ (ഡോ. മുഹമ്മദ് റഫീഖ്), ഇന്റര്‍വെന്‍ഷണല്‍ ന്യൂറോളജി (ഡോ. പോള്‍ ജെ ആലപ്പാട്ട്), ന്യൂറോ അനസ്തീസിയ (ഡോ. കിഷോര്‍, ഡോ. ബിജു), ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍, ന്യൂറോ റേഡിയോളജി എന്നീ വിഭാഗങ്ങളുടെ കൂട്ടായ്മയിലാണ് ആസ്റ്റര്‍ മിംസ് കോഴിക്കോട് ഈ ചികിത്സ വിജയകരമായി പൂര്‍ത്തീകരിച്ചത്.