കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന്

Posted on : Oct 30, 2024

Share

ആരോഗ്യ സംരക്ഷണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യ പ്ലാറ്റിനം ലെവൽ ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷൻ കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു. ഇന്ത്യയിലെ ആശുപത്രികൾക്കായി പ്രത്യേകം തയ്യാറാക്കിയ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സിൻ്റെ (NABH) ഡിജിറ്റൽ ഹെൽത്ത് അക്രഡിറ്റേഷനാണ് ഡൽഹിയിലെ നാഷണൽ പേഷ്യൻ്റ് സേഫ്റ്റി കോൺഫറൻസിൽ വെച്ച് എൻ എ ബി എച്ച് സി ഇ ഒ അതുൽ മോഹൻ കോൻച്ചാറിൽ നിന്ന് ആസ്റ്റർ മിംസ് സി ഒ ഒ ലുഖ്മാൻ പൊൻമാടത്ത്, ഡെപ്യൂട്ടി സി എം എസ് ഡോ.നൗഫൽ ബഷീർ തുടങ്ങിയവർ ഏറ്റുവാങ്ങി. ആരോഗ്യ സംരക്ഷണ മേഖലകളിൽ ഉപയോഗിക്കുന്ന അത്യാധുനിക ഡിജിറ്റൽ ഉപകരണങ്ങൾ, സിസ്റ്റങ്ങൾ, പ്ലാറ്റ്‌ഫോമുകൾ എന്നിവ വിലയിരുത്തി ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് അക്രഡിറ്റേഷൻ പ്രക്രിയപൂർത്തീകരിച്ചത്.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number