ഡോ. കെ. വി. ഗംഗാധരന്‍
ഹെഡ്, ഓങ്കോളജി വിഭാഗം
ആസ്റ്റര്‍ മിംസ് കോഴിക്കോട്.
ഏതെങ്കിലും ഒരു അസുഖത്തെ മാത്രമായി വിശേഷിപ്പിക്കുന്ന പേരല്ല രക്താര്‍ബുദം എന്നത് മറിച്ച് മജ്ജയില്‍ നിന്ന് ഉത്ഭവിക്കുന്ന രക്തകോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്ന് പെരുകുന്ന അവസ്ഥയാണ് രക്താര്‍ബുദം. പല വിഭാഗങ്ങളില്‍ പെട്ട രോഗാവസ്ഥകള്‍ ഇതില്‍ കാണപ്പെടുന്നു. എല്ലാം മജ്ജയില്‍ നിന്ന് ഉത്ഭവിക്കുന്നവയായതിനാലും രക്ത കോശവുമായി ബന്ധപ്പെട്ടവയായതിനാലും പൊതുവെ ഇതിനെ രക്താര്‍ബുദം എന്ന് വിശേഷിപ്പിക്കുന്നു എന്ന് മാത്രം. ഈ രോഗാവസ്ഥകളില്‍ മഹാഭൂരിഭാഗവും കൃത്യമായി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നവയാണ് എന്നതാണ് സത്യം.
ചില വെല്ലുവിളികള്‍
രോഗബാധിതനായി കഴിഞ്ഞാല്‍ ആദ്യം അനുഭവിക്കുന്ന വെല്ലുവിളി രോഗിയുടെയും കുടുംബത്തിന്റെയും മാനസികമായ പിരിമുറുക്കമാണ്. ഇതിനെ ഒരു പരിധിവരെ തരണം ചെയ്തുകഴിഞ്ഞാല്‍ പിന്നെ നാട്ടുകാരുടേയും ബന്ധുക്കളുടേയും ഉപദേശം വലിയ പ്രതിസന്ധിയാണ്. ഇത്തരം ഉപദേശങ്ങളുടെ ഭാഗമായി ഫലപ്രദമായ വന്നുകൊണ്ടിരിക്കുന്ന ചികിത്സ പാതിവഴിയില്‍ ഉപേക്ഷിച്ച് അശാസ്ത്രീയമായ ചികിത്സാ രീതികള്‍ തേടിപ്പോകുന്നവരുടെ എണ്ണം വളരെയധികമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിച്ച ചികിത്സാ രീതികള്‍ കൃത്യമായി പിന്‍തുടരാതിരിക്കുക, ടെസ്റ്റുകള്‍ ചെയ്യാതിരിക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാലും പരിശോധിക്കാതിരിക്കുക, അഥവാ പരിശോധിച്ച് കഴിഞ്ഞാല്‍ റിസല്‍ട്ട് പുറത്ത് വിടാതെ ചികിത്സ നേടാതിരിക്കുക, സാമൂഹികമായി ഒറ്റപ്പെടുക തുടങ്ങിയ അനേകം വെല്ലുവിളികള്‍ പ്രാഥമികമായി തന്നെ അനുഭവിക്കുന്നുണ്ട്.
മേല്‍പറഞ്ഞിരിക്കുന്നവ പ്രധാനമായും രോഗിയുടേയും ബന്ധുക്കളുടേയും മാനസികാവസ്ഥയുമായി ബന്ധപ്പെട്ടവയാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയ ചില വെല്ലുവിളികള്‍ സാമൂഹികമായി അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവ് ഇതില്‍ പരമപ്രധാനമാണ്. സര്‍ക്കാര്‍ തലത്തില്‍ കാന്‍സര്‍ ചികിത്സയ്ക്ക് നിലവില്‍ ലഭ്യമായ സൗകര്യങ്ങള്‍ വളരെ പരിമിതമാണ്. ഇതില്‍ തന്നെ റേഡിയേഷന്‍, കീമോതെറാപ്പി, പെറ്റ് സി ടി സ്‌കാന്‍ മുതലായ സൗകര്യങ്ങള്‍ക്ക് പലപ്പോഴും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരാറുമുണ്ട്. സാമ്പത്തികമായ പരിമിതികള്‍ അനുഭവിക്കുന്നവര്‍ക്ക് കാന്‍സര്‍ ചികിത്സ ലഭ്യമാവുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.
ഈ സാഹചര്യത്തിന് ഫലപ്രദമായ പരിഹാരം നല്‍കുവാന്‍ ഞങ്ങള്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ചികിത്സാ സൗകര്യങ്ങല്‍ നല്‍കി വരുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്നും മറ്റും വരുന്ന നിര്‍ധനരായവര്‍ക്ക് കുറഞ്ഞ നിരക്കില്‍ റേഡിയേഷന്‍, കീമോതെറാപ്പി, സ്‌കാന്‍, പെറ്റ് സ്‌കാന്‍ മുതലായ നിര്‍വ്വഹിച്ച് നല്‍കുന്നത് വലിയ ആശ്വാസമാണ്.
കേരളത്തിലെ ഏറ്റവും വലിയ കാന്‍സര്‍ സെന്റര്‍
ദക്ഷിണേന്ത്യയിലെ ഏത് മികച്ച കാന്‍സര്‍ സെന്ററിനോടും കിടപിടിക്കാവുന്ന സൗകര്യങ്ങള്‍ ഞങ്ങള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ മലബാറിന്റെ വിവിധ മേഖലകളിലുള്ളവര്‍ക്ക് കാന്‍സര്‍ ചികിത്സ ലഭ്യമാക്കുവാന്‍ കോഴിക്കോട് വരെ എത്തിച്ചേരുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കണ്ണൂര്‍ ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍ ആസ്റ്റര്‍ മിംസ്, ആസ്റ്റര്‍ മദര്‍ ആരീക്കോട് എന്നിവിടങ്ങളിലും കാന്‍സര്‍ ചികിത്സാ സൗകര്യങ്ങളും കീമോതെറാപ്പിയും മറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഇത് ദീര്‍ഘയാത്ര എന്ന ദുര്‍ഘടസന്ധിയെ അതിജീവിക്കുവാന്‍ രോഗികള്‍ക്ക് സഹായകരമാകുന്നു.
മലബാറില്‍ മാത്രം ഇത്രയേറെ സെന്ററുകളില്‍ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നു എന്നതോടൊപ്പം തന്നെ കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ ശാഖകളുടേയും സാന്നിദ്ധ്യം ആസ്റ്റര്‍ മിംസില്‍ ലഭ്യമാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ഹെമറ്റോളജി, പീഡിയാട്രിക് ഹെമറ്റോളജി, ഹെഡ് ആന്റ് നെക്ക് സര്‍ജറി, ബ്രെയിന്‍-ന്യൂറോ ഓങ്കോളജി, ഗ്യാസ്‌ട്രോ ഓങ്കോളജി, പള്‍മണറി ഓങ്കോളജി, ഗൈനക്ക് ഓങ്കോളജി, ഇ എന്‍ ടി ഓങ്കോളജി, ബ്രസ്റ്റ് റീ കണ്‍സ്ട്രക്ഷന്‍, നെഫ്രോ ഓങ്കോളജി, ഓര്‍ത്തോ ഓങ്കോളജി തുടങ്ങിയവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഓങ്കോളജി സ്‌പെഷ്യാലിറ്റി വിഭാഗങ്ങളുടേയും സേവനം ആസ്റ്റര്‍ മിംസിലെ സെന്ററില്‍ ലഭ്യമാണ്. ഏത് അവയവങ്ങളെ ബാധിക്കുന്ന കാന്‍സര്‍ അസുഖങ്ങള്‍ക്കും ആസ്റ്റര്‍ മിംസില്‍ ചികിത്സ ലഭ്യമാണ് എന്നത് വലിയ സവിശേഷത തന്നെയാണ്.
പ്രത്യാശകള്‍
രക്താര്‍ബുദ ചികിത്സയില്‍ ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളെല്ലാം ഇന്ന് കേരളത്തില്‍, പ്രത്യേകിച്ച് ആസ്റ്റര്‍ മിംസില്‍ ലഭ്യമാണ് എന്നത് ഈ മേഖലയിലെ ഏറ്റവും വലിയ പ്രത്യാശകളില്‍ ഒന്ന് തന്നെയാണ്. അതിനൂതനമായ മരുന്നുകളുടെ ആവിര്‍ഭാവം ഈ മേഖലയിലെ പുതിയ പ്രതീക്ഷയാണ്. കീമോതെറാപ്പിയിലെ നൂതന ശൈലികള്‍ അനുബന്ധമായ പ്രത്യാഘാതങ്ങള്‍ക്കുള്ള സാധ്യതകള്‍ വളരെയധികം കുറച്ചിരിക്കുന്നു. ഫ്‌ളൂയിഡ് രൂപത്തിലും ടാബ് ലെറ്റ് രൂപത്തിലും കീമോതെറാപ്പി നല്‍കുവാനുള്ള സൗകര്യം നിലവിലുണ്ട്. അല്‍പ്പം ചെലവ് കൂടുതലാണെങ്കിലും മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയാ സൗകര്യങ്ങള്‍ ഇന്ന് മലബാറില്‍ ആസ്റ്റര്‍ മിംസില്‍ ലഭ്യമാക്കിയിരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ തന്നെ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ തന്നെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് രോഗകാരണമായ കാന്‍സര്‍ കോശങ്ങളെ അക്രമിച്ച് നശിപ്പിക്കുന്ന ഇമ്യൂണോതെറാപ്പി എന്ന രീതിയലും നിലവില്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ടാര്‍ജറ്റഡ് തെറാപ്പി, മോണോകൊളോണല്‍ ആന്റിബോഡീസ്, റേഡിയോതെറാപ്പി, സര്‍ജറി തുടങ്ങിയവയെല്ലാം ചികിത്സാ മേഖലയിലെ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങളാണ്.