കോഴിക്കോട് ആസ്റ്റർ മിംസിൽ രണ്ടു വർഷത്തിനുള്ളിൽ 75 ബ്ലഡ് / ബോൺ മാരോ സ്റ്റംസെൽ ട്രാൻസ്പ്ലാന്റേഷനുകൾ വിജയകരമായി പൂർത്തീകരിച്ചു. പ്രസ്സ്‌മീറ്റിൽ 75മത് ട്രാൻസ്‌പ്ലാന്റ് പേഷ്യന്റ് രണ്ടു വയസുകാരൻ, പാക്കിസ്ഥാനിലെ ബലൂച്ചിസ്ഥാന്‍ സ്വദേശിയായ ജലാല്‍, സദൂരി ദമ്പതികളുടെ മകനായ സൈഫ് ജലാല്‍ പങ്കെടുത്തു. യൂ എ ഇ യിൽ കീമോതെറാപ്പി ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് വിധേയനായിരിക്കെ ആസ്റ്റര്‍ മിംസിലെ ചികിത്സയെ കുറിച്ച് നേരത്തെ ഇവിടെ നിന്ന് ചികിത്സ നടത്തി ജീവിതം തിരികെ പിടിച്ചവരില്‍ നിന്ന് കേട്ടറിഞ്ഞ് ജലാലും സദൂരിയും കേരളത്തിലേക്ക് എത്തുവാന്‍ തീരുമാനിച്ചത്. പാക്കിസ്ഥാന്‍ സ്വദേശികള്‍ എന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രമന്ത്രി ശ്രീ. വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളാണ് നടത്തിയത്. മജ്ജമാറ്റിവെക്കല്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണമായ ചികിത്സകള്‍ക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കേരളത്തിലേക്ക്, പ്രത്യേകിച്ച് ആസ്റ്റര്‍ മിംസിലെക്ക് എത്തിച്ചേരുന്നു എന്നത് അഭിമാനകരമാണ്. നമ്മുടെ ആതുരസേവന മേഖലയുടെ മികവും, ഡോക്ടര്‍മാരുടെ കഴിവും, താരതമ്യേന കുറഞ്ഞ ചെലവും, മികച്ച റിസല്‍ട്ടുമെല്ലാം ഒരുമിച്ച് ചേരുന്നതിന്‍റെ നേട്ടമാണിത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം. 9895201027