പ്രാഥമിക ജീവന്‍ രക്ഷാ പ്രവര്‍ത്തന മേഖലയില്‍ അടിസ്ഥാന പരിശീലനം നല്‍കുന്നതിനായി ആസ്റ്റര്‍ ഹോസ്പിറ്റലുകളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ 'ബി ഫസ്റ്റ്' പദ്ധതി കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചു. തൃശ്ശൂരില്‍ വെച്ച് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്ത പരിപാടി വിവിധ ജില്ലകളിലായി മുഴുവന്‍ പഞ്ചായത്തുകളും കേന്ദ്രീകരിച്ചാണ് പരിശീലനം നടത്തുന്നത്.
ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ ആദ്യ പദ്ധതി ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമാണ് ആദ്യ ക്ലാസ്സ് നല്‍കിയത്. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി നിര്‍വ്വഹിച്ചു. അടുത്ത ഘട്ടമായി കോര്‍പ്പറേഷന്‍ പരിധിയിലേയും ജില്ലയിലെ മറ്റ് നഗരസഭകള്‍, പഞ്ചായത്തുകള്‍ എന്നിവയുടെ പരിധിയിലുമുള്ള മുഴുവന്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും തുടര്‍ന്ന് മുഴുവന്‍ വാര്‍ഡുകളിലേയും പൊതുജനങ്ങള്‍ക്കും ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്നും, ഘട്ടം ഘട്ടമായി കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇത് പൂര്‍ത്തീകരിക്കുമെന്നും പദ്ധതിയുടെ നേതൃത്വം വഹിക്കുന്ന ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗാപാലന്‍ പി പി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ വച്ച് നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ അധ്യക്ഷതയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ സ്വാഗവും പറഞ്ഞു ആസ്റ്റർ എമർജൻസി മെഡിസിൻ ടീം അംഗങ്ങൾ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം ലഭിച്ച എല്ലാ അംഗങ്ങള്‍ക്കും 'ബി ഫസ്റ്റ് പ്രൊവൈഡര്‍ കാര്‍ഡ് ' നല്‍കി.