കുഞ്ഞുങ്ങളിലെ അപസ്മാര ചികിത്സ, ഡോക്ടര്‍മാര്‍ക്ക് വേണ്ടി തുടര്‍-മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സംഘടിപ്പിച്ചു.
അപസ്മാര രോഗബാധിതയാവുകയും ശസ്ത്രക്രിയയിലൂടെ രോഗത്തെ പൂര്‍ണ്ണമായി കീഴടക്കി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്ത നാല് വയസ്സുകാരി ആരുഷി പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ' പൂര്‍ണ്ണമായും കീഴടക്കാവുന്ന രോഗമാണ് അപസ്മാരം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആരുഷി ' എന്ന് മുഖ്യ രക്ഷാധികാരി കൂടിയായ ഡോ. ജേക്കബ് ആലപ്പാട്ട് പറഞ്ഞു.