കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഡോക്ടര്‍മാരും ജീവനക്കാരും തിരൂർ നഗരത്തിലെ ജനങ്ങളോട് സംവദിക്കാനായി ഒരു സദസ്സ് സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസിന്റെ നാളിതുവരെയുള്ള സേവനപാതയില്‍ ഉപദേശ-നിര്‍ദ്ദേശങ്ങളും, സ്‌നേഹവും പങ്കുവെച്ച് കൂടെനിന്നവരായ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരികള്‍, വ്യവസായികള്‍, സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തകര്‍ തുടങ്ങിയ അനേകം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
ദാരുൾ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി മാനേജ്മെൻറ് ടീമിനും സ്റ്റാഫിനും ആസ്റ്റർ ഹോസ്പിറ്റലുകളിൽ പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള മുൻഗണനാ കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി. ദാരുൾ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി ചെമ്മാട്, ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാൻ പി എന്നിവർ കരാറിൽ ഒപ്പുവച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം കൺസൽട്ടണ്ട് ഡോ മുഹമ്മദ് റഫീഖ് സംസാരിച്ചു. ഡിഗ്രി സെക്ഷൻ പ്രിൻസിപ്പാൾ സി യൂസുഫ് ഫൈസി മേൽമുറി ആശംസയും
എക്സാമിനേഷൻസ് കൺട്രോളർ അബ്ദുന്നാസർ ഹുദവി പി കെ കൈപ്പുറം നന്ദിയും പറഞ്ഞു.