ഡൗൺ സിന്‍ട്രോം തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.
കോഴിക്കോട്: ഡൗണ്‍സിന്‍ഡ്രോം രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും, നൂതന ചികിത്സാരീതികളെ കുറിച്ചുമുള്ള വിശദ പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. ആസ്റ്റര്‍ മിംസ് കോഴിക്കോടിലെ പീഡിയാട്രിക് ആന്റ് നിയോനറ്റോളജി വിഭാഗം, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, കോഴിക്കോട് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ആസ്റ്റര്‍ മിംസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രിക്‌സ് മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ഷാജി തോമസ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുരേഷ് കുമാര്‍ ഇ കെ സ്വാഗതം പറഞ്ഞ ചടങ്ങഇന് ഡോ. അജിത് കുമാര്‍ വി ടി (പ്രസിഡണ്ട്, ഐ എ പി കോഴിക്കോട്) അദ്ധ്യക്ഷത വഹിച്ചു. ഡോ. കൃഷ്ണമോഹന്‍ (സംസ്ഥാന സെക്രട്ടറി-ഐ എ പി), ഡോ എബ്രഹാം മാമ്മൻ (സി എം എസ് ആസ്റ്റർ മിംസ്) എന്നിവർ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഡോ. വിഷ്ണുമോഹന്‍ പി ടി നന്ദി പറഞ്ഞു.
ഡോ. പ്രീത രമേഷ് (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, നിയോനറ്റോളജി), ഡോ. ദിവ്യ പച്ചാട്ട് (കണ്‍സല്‍ട്ടന്റ് ക്ലിനിക്കല്‍ ജനറ്റിസിസ്റ്റ്), ഡോ. സ്മിലു മോഹന്‍ലാല്‍ (കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ്), ഡോ. രവി എ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്- ഇ എന്‍ ടി & ഹെഡ് ആന്റ് നെക്ക് സര്‍ജറി), ഡോ. പ്രിയ പി എസ് (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് കാര്‍ഡിയോളജി), ഡോ. വിനീത വിജയരാഘവന്‍ (കണ്‍സല്‍ട്ടന്റ്, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി & ഹെപ്പറ്റോളജി), ഡോ. കേശവന്‍ എം ആര്‍ (കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജിസ്റ്റ്), ഡോ. ധന്യ എസ് എം (സീനിയര്‍ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് എന്റോക്രൈനോളജിസ്റ്റ്), ഡോ. രഹ്ന കെ റഹ്‌മാന്‍ (കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് നെഫ്രോളജി), ഡോ. ബിനീഷ് എ (സീനിയര്‍ സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് സര്‍ജറി), ഡോ. വിനീത കെ അനിരുദ്ധന്‍ (സ്‌പെഷ്യലിസ്റ്റ് പീഡിയാട്രിക് ഐ സി യു), ഡോ. നിര്‍മല്‍ എ ജെ (കണ്‍സല്‍ട്ടന്റ് പീഡിയാട്രിക് ഒഫ്താല്‍മോളജി) എന്നിവര്‍ പാനല്‍ ആയിരുന്നു.