റമദാന്‍ മാസത്തെക്കുറിച്ച് ആര്, എന്ത് സംശയം ചോദിച്ചാലും അതില്‍ ഭക്ഷണ ക്രമത്തെക്കുറിച്ചുള്ള ആശങ്ക ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്. ദീര്‍ഘനേരം ഭക്ഷണ-പാനീയങ്ങളില്ലാതെ തുടരേണ്ടി വരുമ്പോള്‍ സ്വീകരിക്കേണ്ട പൊതുവായ രീതികളെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കണം.
അത്താഴവും നോമ്പ് തുറയും.
വിശപ്പിനെ നിയന്ത്രിക്കാനും, നിര്‍ജ്ജലീകരണം തടയാനും, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടവരുത്താത്തതുമായ ഭക്ഷണ രീതിയാണ് അത്താഴത്തിന് നല്ലത്. അന്നജം, മാംത്സ്യം, ഫൈബര്‍ എന്നിവ ഉറപ്പ് വരുത്തു. പഴങ്ങള്‍, പച്ചക്കറികള്‍, പാലും പാലുല്‍പ്പന്നങ്ങളും തുടങ്ങിയവ നല്ലതാണ്. ഈത്തപ്പഴവും വെള്ളവും കൊണ്ട് ് നോമ്പ് തുറക്കുന്നത് തന്നെയാണ് നല്ലത്. വറുത്തത്, പൊരിച്ചത്, മൈദകൂടുതലടങ്ങിയത് തുടങ്ങിയവ ഒഴിവാക്കുക. രാത്രി ഭക്ഷണത്തില്‍ (മുത്താഴം) അരി, ഗോതമ്പ്, മുത്താറി, ചെറു ധാന്യങ്ങള്‍ തുടങ്ങിയവ കൊണ്ടുള്ള ആഹാരം ഉള്‍പ്പെടുത്താം. മാംസം പരിമിതമായ രീതിയില്‍ ഉപയോഗിച്ചാല്‍ മതി.
പൊതുവായ കാര്യങ്ങള്‍
ഭക്ഷണം പരിമിതമായ അളവില്‍ മാത്രം കഴിക്കുക.
അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ പൊരിച്ചവ, കാര്‍ബോഹൈഡ്രേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
ധാരാളം വെള്ളം കുടിക്കുക. കുറഞ്ഞത് 3 ലിറ്റര്‍.
പ്രമേഹ രോഗികള്‍ ജ്യൂസ് ഒഴിവാക്കുക. പരമിതമായ അളവില്‍ മാത്രം ഫ്രൂട്‌സ് കഴിക്കാം.
ഉപ്പിന്റെ അളവ് കുറയ്ക്കുക (പരമാവധി 6 ഗ്രാം)
വൃക്കരോഗികള്‍ ബീഫ്, മട്ടന്‍ ഉള്‍പ്പെടെയുള്ള മാംസങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, നട്‌സ് എന്നിവ ഒഴിവാക്കുക.
കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കുക. ലഘുവായ വ്യായാമം മാത്രം ചെയ്യുക.
മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറെ സന്ദര്‍ശിച്ച് മരുന്നിന്റെ സമയക്രമം പുനിര്‍ നിര്‍ണ്ണയിക്കുക.