Aster Medcity Celebrated 10,000 + Deliveries I Koode

Posted on : Nov 17, 2023

Share

കൊച്ചി ആസ്റ്റര്‍ മെഡ്‍സിറ്റിയിൽ ജനിച്ച പതിനായിരം കുട്ടികള്‍ ഒത്തുചേര്‍ന്നു. 'കൂടെ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മാതാപിതാക്കൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ചികിത്സിച്ച ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പങ്കുചേര്‍ന്നു.

കളമശേരി ആശിഷ് കൺവെൻഷൻ സെന്‍ററിലായിരുന്നു പരിപാടി. ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്‍റ് ഫർഹാൻ യാസിന്‍റെ സാന്നിധ്യത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ ഒബ്സ്ട്രറ്റിക്സ് ആന്‍റ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്‍റുമാരായ ഡോ. സെറീന എ. ഖാലിദ്, ഡോ. എസ് മായാദേവി കുറുപ്പ്,  ഡോ. ഷേർലി മാത്തൻ, ഡോ. ഷമീമ അൻവർ സാദത്ത്, കൺസൾട്ടന്റ് ഡോ. ടീന ആൻ ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. നവജാതി ശിശുപരിചരണ വിഭാഗത്തിലെ വിദഗ്ധരും പങ്കെടുത്തു.


 അതിസങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായ നിരവധി സംഭവങ്ങളായിരുന്നു ഇക്കാലത്തിനിടയിൽ ഡോക്ടർമാരെ തേടി എത്തിയത്. മികച്ച ചികിത്സയിലൂടെയും പരിചരണത്തിലൂടെയും അമ്മമാരെയും കുഞ്ഞുങ്ങളെയും ജീവൻ രക്ഷിച്ച സംഭവങ്ങൾ ഡോക്ടർമാർ ഓർത്തെടുത്തു. ചടങ്ങിൽ നിരവധി അമ്മമാരാണ്  തങ്ങളുടെ അനുഭവങ്ങൾ പങ്കു വെച്ചത്. നിലവിൽ ചികിത്സ തേടുന്ന ഗർഭിണികൾക്ക് വേണ്ടി ബേബി ഷവർ, കലാപരിപാടികൾ എന്നിവയും നടന്നു.

പതിനായിരം പ്രസവങ്ങൾ എന്ന നേട്ടത്തിലേക്ക് ആസ്റ്റർ മെഡ്സിറ്റിയെ എത്തിച്ചതിൽ അമ്മയുടെയും കുഞ്ഞിന്‍റെയും സമഗ്രമായ ആരോഗ്യ പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കി വരുന്ന ആസ്റ്റർ നർച്ചർ എന്ന പദ്ധതിയാണ്. ഗർഭധാരണം മുതൽ പ്രസവവും കഴിഞ്ഞ് കുഞ്ഞിന്‍റെ അഞ്ച് വയസുവരെ നീളുന്ന പദ്ധതിക്ക് വലിയ ജനപ്രീതിയാണ് ഉള്ളത്. കേരളത്തിലെ ഏറ്റവും സമഗ്രമായ പ്രസവശുശ്രൂഷാ പദ്ധതിയാണിത്. - ആസ്റ്റർ മെഡ്‍സിറ്റി പറയുന്നു.

ഗർഭകാലം മുതലുള്ള കുഞ്ഞിന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ശ്രദ്ധിക്കേണ്ട വിവരങ്ങളും മെഡിക്കൽ ഉപദേശവും നൽകുന്നതിനൊപ്പം സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കാനും അവസരം നൽകുന്നതാണ് പദ്ധതി.  കുട്ടികളുടെയും മാതാപിതാക്കളുടെയും ആഹാര രീതികൾ, ആവശ്യമായ പരിശേധനകൾ, വാക്സിനേഷനുകൾ, തുടങ്ങിയവയെല്ലാം ഒരൊറ്റ കുടക്കീഴിൽ ലഭ്യമാകും എന്നതാണ് പദ്ധതിയുടെ സവിശേഷത.

One Aster

Personalized Medical Assistant for all your healthcare needs.
Book instant appointment, pay securely, eConsult with our doctors and save all your health records at one place are some of the benefits of OneAster App. It is everything you need, to manage your family Health.

barcode

Scan QR Code To Download

* Registration available only for valid Indian mobile number