ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ അറുപത്തിയൊന്നാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ നോളജ് ഹബ്ബിൽ കുട്ടികളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങളിൽ ഉന്നതനിലവാരമുള്ള ശില്പശാലകൾ സംഘടിപ്പിച്ചു. ഡെവലപ്‌മെന്റൽ പീഡിയാട്രിക്സ്, കുട്ടികളുടെ ഹൃദയാരോഗ്യം, എൻഡോക്രിനോളജി, വൃക്കകളുടെ ആരോഗ്യം എന്നീ വിഷയങ്ങളിലായിരുന്നു ചർച്ച.യു എസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള വിദഗ്ധ ഡോക്ടർമാർ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കുട്ടികളുടെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് സമഗ്രമായ പഠനാവസരമാണ് ഇത്. വിവിധ
ജനുവരി 25 മുതൽ 28 വരെ കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് പ്രധാനസമ്മേളനം നടന്നത്. ഏഴായിരം പീഡിയാട്രിക് ഡോക്ടർമാർ അണിനിരക്കുന്ന ഈ മഹാസമ്മേളനത്തിന് 26 വർഷങ്ങൾക്ക് ശേഷമാണ് കേരളം ആതിഥേയത്വം വഹിചത്ത്