മജ്ജ മാറ്റിവയ്ക്കലിലൂടെ രക്താർബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർക്കായി സംഗമം ഒരുക്കി ആസ്റ്റർ മെഡ്‌സിറ്റി. ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ക്യാൻസർ രോഗ ചികിത്സക്കായി സ്വയം സമർപ്പിച്ച ഡോക്ടർമാരുടെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്ന ക്യാൻസ്പയർ പുസ്തകത്തിന്റെ 3-ാം പതിപ്പ് പ്രകാശനവും നടന്നു.
കാൻസ്പയർ പുസ്തകത്തിന്റെ മൂന്നാം എഡിഷനിൽ 13 ഡോക്ടർമാരുടെ ചികിത്സാഅനുഭവങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 15 കഥകളാണ് പുതിയ പതിപ്പിൽ.ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ, കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. രാമസ്വാമി എൻവി, ഹെഡ് ആൻഡ് നെക്ക് സർജിക്കൽ ഓങ്കോളജി കൺസൽട്ടൻറ് ഡോ. സന്തോഷ് കുമാർ എൻ, ഹെമറ്റോളജി വിഭാഗം കൺസൽട്ടൻറ് ഡോ. ദീപക് ചാൾസ്, ഹെഡ് ഓഫ് ഓപ്പറേഷൻസ് ധന്യ ശ്യാമളൻ എന്നിവരും ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി വിഭാഗം ഡോക്ടർമാരും ജീവനക്കാരും അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുത്തു