വൃക്ക രോഗികൾ ആയവരുടെ കലാസൃഷ്ട്ടി പ്രദർശനം ഒരുക്കികൊണ്ട് ലോക വൃക്ക ദിനം ആചരിച്ച് ആസ്റ്റർ മെഡ്‌സിറ്റി. ഡയാലിസിസിനും വൃക്ക മാറ്റിവയ്ക്കലിനും വിധേയരായ രോഗികൾ ഒരുക്കിയ കരകൗശല വസ്തുക്കളും, കലാ സൃഷ്ട്ടികളും, ഭക്ഷ്യ വസ്തുക്കളും മൂല്യവർധിത ഉത്പന്നങ്ങളും കാണുവാനും വാങ്ങുവാനും ഉള്ള അവസരം ഒരുക്കിയ പ്രദർശന വിപണന മേളയിലും ബോധവൽക്കരണ പരിപാടിയിലും നിരവധിയാളുകൾ പങ്കെടുത്തു.
വൃക്ക മാറ്റിവെക്കൽ ചികിത്സയിൽ രാജ്യത്തെ തന്നെ മുൻനിര ആശുപത്രികളിലൊന്നാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റി. 42 പീഡിയാട്രിക് കിഡ്നി ട്രാൻസ്പ്ലാൻറ് ഉൾപ്പെടെ 412 വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകളാണ് ഇതിനോടകം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. ഇതിൽ 276 എണ്ണം നടത്തിയത് റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച റോബോട്ടിക് കിഡ്നി ട്രാൻസ്പ്ലാൻ്റ് സെൻ്റർ കൂടിയായ മെഡ്സിറ്റിയിലെ ഡോക്ടർമാർ പത്ത് കിലോയിൽ താഴെ ഭാരമുള്ള കുട്ടികളിലെ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെ അതി സങ്കീർണമായ ട്രാൻസ്പ്ലാൻ്റ് ശസ്ത്രക്രിയകളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്