അടിയന്തര ജീവൻ രക്ഷയ്ക്ക് നിർമ്മിത ബുദ്ധി വൈദ്യ സഹായ ശൃംഖല : ഇന്ത്യയിൽ ആദ്യമായി കോഴിക്കോട് ആസ്റ്റർ മിംസിൽ .
അടിയന്തിര സഹായം തേടേണ്ടിവരുന്ന ഏത് സാഹചര്യത്തിലും, 24 മണിക്കൂറും ലഭ്യമാകുന്ന ആർട്ടിഫിഷ്യൽ റിയാലിറ്റി എനേബിൾഡ് റീൽടൈം മെഡിക്കൽ ഡെസ്പാച് സിസ്റ്റമാണ് പ്രവർത്തികമാക്കിയിരിക്കുന്നത്. ആർ ആർ ആർ എന്ന ചുരുക്കപ്പേരിൽ അവതരിപ്പിക്കുന്ന(Response, Rescue & Resuscitation), ഈ അതിജീവന ശൃംഖലയിലൂടെ സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക്, വീഴ്ച മുതലായ അത്യാഹിതങ്ങൾ സംഭവിച്ചാൽ ഹോസ്പിറ്റലിലെത്തുന്നതിനു മുൻപുള്ള മരണനിരക്ക് കുറയ്ക്കുന്നതിന് സഹായിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.
ലോക എമർജൻസി ദിനമായ ഇന്ന് ബഹുമാനപ്പെട്ട കോഴിക്കോട് എം പി ശ്രീ എം കെ രാഘവൻ ഉത്‌ഘാടനം നിർവ്വഹിച്ചു. ട്രയൽ റൺ ആരംഭിക്കുന്ന പദ്ധതി ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ പൂർണ്ണ പ്രവർത്തന സജ്ജമാകും. കോഴിക്കോടും സമീപ ജില്ലകളും ഉള്ള ഏത് ആശുപത്രികളിലെയും കാഷ്വാലിറ്റി അല്ലെങ്കിൽ എമർജൻസി വിഭാഗം നിയന്ത്രിക്കുന്ന ഡോക്ടർ ഈ നെറ്റ് വർക്കിന്റെ ഭാഗമാകുന്നതോടെ ഏത് രോഗിക്കും അടിയന്തര ജീവൻ രക്ഷാ സഹായം നൽകാൻ സാധിക്കും.
അടിയന്തര സഹായം തേടേണ്ടിവരുന്ന ഏത് സാഹചര്യത്തിലും 24 മണിക്കൂറും ലഭ്യമാകുന്ന എമർജൻസി മെഡിസിൻ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ഡിസ്പാച്ച് ടീം, റിയാലിറ്റി അസിസ്റ്റൻറ് ഉപകരണങ്ങളുടെ സഹായത്തോടെ തൽസമയം രോഗിയെ നിരീക്ഷിച്ച് വേണ്ട സഹായം നൽകുന്നു. 5 ജി ഉപഗ്രഹ സാങ്കേതികവിദ്യയുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന അത്യാധുനിക ആംബുലൻസ് സൗകര്യം വാഹനത്തിൽ തന്നെ രോഗ നിർണ്ണയവും പരിചരണവും ലഭ്യമാക്കുന്നു