ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ വനിതാശാക്തീകരണ പദ്ധതികളുടെ ഭാഗമായി ഇന്ത്യയിലെ ആശുപത്രികളിലെ വനിതാ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച 'ഹൗ ഓള്‍ഡ് ആര്‍ യു' ക്വിസ്സിംഗ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയായി. അറുപതോളം ആശുപത്രികളിലെ ജീവനക്കാര്‍ പങ്കെടുത്തു. വിവിധ ഘട്ടങ്ങളിലായി നടന്ന റൗണ്ടുകള്‍ക്കൊടുവില്‍ കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോഴിക്കോട്, സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍, കോയാസ് ഹോസ്പിറ്റല്‍ എന്നിവര്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.
രാജ്യത്തെ പ്രമുഖ ക്വിസ്സിംഗ് സ്ഥാപനമായ ക്യുഫാക്ടറിയാണ് പരിപാടി അവതരിപ്പിച്ചത്. കോഴിക്കോട് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി, രണ്ടാം സ്ഥാനത്തിന് സ്റ്റാര്‍കെയര്‍ അര്‍ഹരായി, മൂന്നാം സ്ഥാനം ആസ്റ്റര്‍ മിംസ് കണ്ണൂര്‍ കരസ്ഥമാക്കി, വിജയികള്‍ക്ക് ഡോ. പ്രീത രമേഷ് (സീനിയര്‍ കണ്‍സല്‍ട്ടന്റ് നിയോനറ്റോളജിസ്റ്റ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. നാരായണന്‍കുട്ടി വാര്യര്‍, ലുക്മാന്‍ പൊന്മാടത്ത് (സി ഒ ഒ, ആസ്റ്റര്‍ മിംസ് കോഴിക്കോട്) എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.