കോഴിക്കോട് ആസ്റ്റർ മിംസിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലൂടെ ആരോഗ്യപൂർണ്ണമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞുങ്ങളുടെ സംഗമം ഹൃദയപൂർവ്വം 2.0 സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ താരവും ടെലിവിഷൻ അവതാരകയുമായ ജ്യൂവൽ മേരി സംഗമത്തിൻറെ ഉത്ഘാടനം നിർവഹിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളോടെ ജനിച്ചു ചികിത്സകളിലൂടെയും, ശസ്ത്രക്രിയയിലൂടെയും പുനർജ്ജന്മം നേടിയ കുട്ടികളും മാതാപിതാക്കളുമായിരുന്നു കൂട്ടായ്മയിൽ പങ്കെടുത്തത്