കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ആരംഭിച്ച ഉത്തര കേരളത്തിലെ ആദ്യ സി.വി.ഐ ക്ലിനിക്കിന്റെ ഉദ്ഘാടനം സെറിബ്രൽ പാഴ്സി സ്പോർട്സ് അസോസിയേഷൻ കേരള പ്രസിഡന്റ് കെ.എൻ ഗോപാലകൃഷ്ണൻ, കേരളാ സെറിബ്രൽ പാഴ്സി ഫുട്ബോൾ ടീം ക്യാപ്റ്റൻ സിജോ ജോർജ്, മോട്ടിവേറ്ററും സംരംഭകയുമായ ഷൈല ഷനോജ് എന്നിവർ ചേർന്ന് നിർവഹിച്ചപ്പോൾ. ആസ്റ്റർ മിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലുക്മാൻ പൊൻമാടത്ത്, ആസ്റ്റർ മിംസ് ക്ലസ്റ്റർ ഒഫ്‍താൽമോളജി വിഭാഗം ഡയറക്ടർ ഡോ സുജിത് വി. നായനാർ, ഒഫ്‍താൽമോളജി മേധാവി ഡോ. സുനിത മാത്യു, കുട്ടികളുടെ നേത്രരോഗ വിഭാഗം കൺസൾട്ടൻറ് ഡോ. എ.ജെ നിർമൽ, ഓഫ്താൽമോളജി വിഭാഗം ഡോക്ടർമാർ, മറ്റ് സീനിയർ കൺസൾട്ടന്റുമാർ തുടങ്ങിയവർ സമീപം.