ആസ്റ്റർ മിംസ് കോഴിക്കോടും, ബ്ലഡ് പേഷ്യൻ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, കേരളയും സംയുക്തമായി തലാസ്സിമിയ ബാധിതരായ കുട്ടികളുടെ കുടുംബ സംഗമവും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത അറുപത്തോളം തലാസ്സിമിയ കുട്ടികൾക്ക് സൗജന്യമായി എംആർഐ സ്ക്രീനിങ്ങും നൽകി.
ആരോഗ്യ മേഖലയിൽ കച്ചവട താത്പര്യങ്ങൾ വർദ്ദിച്ചുവരുന്ന ഈ കാലഘട്ടത്തിലും നിർദ്ധനരെ സഹായിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസ് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന് ഉത്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് ബഹുമാനപെട്ട മുൻ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയും കോഴിക്കോട് സൗത്ത് എം എൽ എയുമായ ശ്രീ അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തലസിമിയ രോഗികൾക്ക് വേണ്ട നൂതന പരിശോധനകളും, ചികിത്സകളും അവരുടെ അടുത്തുതന്നെ ലഭ്യമാവുക എന്നതും, നിർധനരോഗികൾക്കു അവ സൗജന്യമായി ലഭ്യമാക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനും കോഴിക്കോട് ആസ്റ്റർ മിംസ് നൽകുന്ന സേവനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.