കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നവീകരിച്ച ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് : ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളും എക്‌മോ സേവനവും, അമിതമായ തോതിലുള്ള മരുന്ന്, കീടനാശിനികൾ എന്നിവ കൊണ്ടുണ്ടാകുന്ന വിഷബാധ, പാമ്പ്കടിഉള്‍പ്പെടെയുള്ള വിഷജന്തുക്കളുടെ കടിയേറ്റലുള്ള ചികിത്സ എന്നിവ സമന്വയിപ്പിക്കുന്ന വിപുലമായ ടോക്സിക്കോളജി പരിശോധനാ സംവിധാനവും കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. നിര്‍മ്മല്‍ പാലാഴി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഏറ്റവും വലിയ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗമാണ് ഇതോടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തന നിരതമായത്.
40ഓളം ബെഡ്ഡുകള്‍ ക്രിട്ടിക്കല്‍കെയര്‍ മെഡിസിനല്‍ മാത്രമായി സജ്ജീകരിച്ചിട്ടുണ്ട് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ഡോക്ടര്‍മാരുടെ നേതൃത്വം, ലെവല്‍ 1 ട്രോമകെയര്‍ യൂണിറ്റ്, ഇന്റന്‍സിവിസ്റ്റുകളുടെ മുഴുവന്‍ സമയസേവനം, വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച നഴ്‌സുമാര്‍, റെസ്പിറേറ്ററി തെറാപ്പിസ്റ്റുകള്‍, ക്ലിനിക്കല്‍ മൈക്രോബയോളജിസ്റ്റ്, ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ സോഷ്യൽവർക്കർ എന്നിവരുള്‍പ്പെടുന്ന സപ്പോര്‍ട്ടിംഗ് സംവിധാനവും ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനചടങ്ങില്‍ നിര്‍മ്മല്‍ പാലാഴിക്ക് പുറമെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ നോർത്ത് കേരള ക്രിട്ടിക്കൽ കെയർ ഡയറക്ടർ ഡോ. അനൂപ് കുമാര്‍ എ എസ്, അസ്സോസിയേറ്റ് ഡയറക്ടർ ഡോ. ഗംഗാപ്രസാദ്, ആസ്റ്റർ മിംസ് ഡെപ്യൂട്ടി സി.എം.എസ്. ഡോ നൗഫൽ ബഷീർ, ആസ്റ്റർ ലങ് കെയർ വിഭാഗം ഡയറക്ടർ ഡോ മധു കെ, ഗ്യാസ്‌ട്രോ എന്ററോളൊജി വിഭാഗം തലവൻ ഡോ അനീഷ് കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ലുക്മാന്‍ പൊന്മാടത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.