ട്രോമാ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 17 ന് ആസ്റ്റർ മിംസ് കോട്ടക്കൽ വിപുലീകരിച്ച ലെവൽ 1 ട്രോമ കെയർ ആൻഡ് എമർജൻസി വിഭാഗത്തിന്റെ ഉദ്ഘാടനം മലപ്പുറം എൻഫോഴ്സ്മെൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീ മുഹമ്മദ് ഷഫീഖ്, ഇൻസ്‌പെക്ടർ ഓഫ് പോലീസ്, കോട്ടക്കൽ ശ്രീ കെ ഒ പ്രദീപ് എന്നിവർ ചേർന്ന് നിർവഹിച്ചു. നിത്യാനന്ദ പി (ഹോസ്പിറ്റൽ ഡയറക്ടർ), ഡോ ഷാജി കെ ആർ (സീനിയർ കൺസൾട്ടന്റ്, ന്യൂറോസർജറി), ഡോ അബ്ദുൽ ഹകീം(സീനിയർ കൺസൾട്ടന്റ്, ഓർത്തോപീഡിക് സർജറി), ഡോ രാജീവ് ആർ (സീനിയർ സ്പെഷ്യലിസ്റ്, ന്യൂറോസർജറി), നൗഷാദ് സി എച് (സീനിയർ മാനേജർ, ഓപ്പറേഷൻസ്) തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. ചടങ്ങിൽ ജില്ലയിലെ 150 ഓളം വരുന്ന ആംബുലൻസുകൾക്ക് സൗജന്യമായി ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം ചെയ്തു. തുടർന്ന് MVI ശ്രീ മുഹമ്മദ് ഷഫീഖ് ആസ്റ്റർ മിംസ് കോട്ടക്കൽ ജീവനക്കാർക്ക് റോഡപകടങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസ്സ് നൽകുകയും സൗജന്യമായി ഹെൽമറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
World Trauma Day
x
Evidence based
This article is based on scientific evidence, written by experts and fact checked by experts.
Our team of licensed doctors strive to be objective, unbiased, honest and to present both sides of the argument.